21കാ​രി​യാ​യ യു​വ​തി​യെ വീ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും, വി​ട്ടു​കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കൊ​ല്ലം സ്വ​ദേ​ശി കോ​ട​തി​യെ സ​മീ​പി​ച്ച​ത്

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

News Now


കൊ​ച്ചി: 'ആ​ത്മീ​യ​ശി​ഷ്യ'​യെ മാ​താ​പി​താ​ക്ക​ളി​ൽ ​നി​ന്ന്​ വി​ട്ടു​കി​ട്ടാ​ൻ 52കാ​ര​നാ​യ സൈ​ക്യാ​ട്രി​ക്​ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ന​ൽ​കി​യ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി ഹൈക്കോടതി ത​ള്ളി. 21കാ​രി​യാ​യ യു​വ​തി​യെ വീ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും, വി​ട്ടു​കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കൊ​ല്ലം സ്വ​ദേ​ശി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

എന്നാൽ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ലാ​ത്ത​ യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ് കെ ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്​​റ്റി​സ് എംആ​ർ അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചിന്റെ ഉ​ത്ത​ര​വ്​. ഡോ​ക്ട​ർ എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ ഹ​ര​ജി​ക്കാ​ര​ന്റെ അ​ടു​ത്ത്​ മ​ക​ളെ ചി​കി​ത്സ​ക്ക്​ എ​ത്തി​ച്ച​തെ​ങ്കി​ലും ആ ​വി​ശ്വാ​സം അ​യാ​ൾ ലം​ഘി​ച്ച​താ​യും കോ​ട​തി വിലയിരുത്തി.

പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന മ​കൾ. എന്നാൽ മാ​ന​സി​ക​മാ​യ ചി​ല അ​സ്വ​സ്ഥ​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടതോടെ​ കൗ​ൺ​സ​ലി​ങ്ങി​നാ​യാ​ണ്​ മാ​താ​പി​താ​ക്ക​ൾ ഹർജി​ക്കാ​രന്റെ പ​ക്ക​ൽ എ​ത്തി​ക്കു​ന്ന​ത്. യു​വ​തി​യെ ത​നി​ച്ച് കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​യാ​ക്കി​യ​തോ​ടെ തന്റെ ആ​ത്മീ​യ​ശി​ഷ്യ​യാ​യി മാ​റി​യെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ദം. വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ര​ണ്ട​ര വ​ർ​ഷ​മാ​യി സ്​​പി​രി​ച്വ​ൽ ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പി​ലാ​ണ്. 

മാ​താ​പി​താ​ക്ക​ൾ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി​യ​തെ​ന്നാ​ണ്​ ഇയാളുടെ ആ​രോ​പ​ണം.  ഹ​ര​ജി​ക്കാ​ര​ൻ നേ​രത്തേ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ മാ​താ​പി​താ​ക്ക​ളി​ൽ​ നി​ന്ന്​ യു​വ​തി​യെ മോ​ചി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കിയിരുന്നു. എന്നാൽ ഹൈ​കോ​ട​തി​ത​ന്നെ പ​രി​ഗ​ണി​ക്കാ​ൻ നിർദേശിച്ച് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates