
വീട്ടില്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അഞ്ച് വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 577 പേര്
അഞ്ച് വര്‍ഷത്തിനിടെ 577 പേരാണ് വീട്ടില്‍ നിന്നുണ്ടായ വൈദ്യുതി അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഇത്തവണ ഇതിനകം 53 പേരാണ് മരിച്ചത്.

തിരുവനന്തപുരം: ഇന്നുമുതല്‍ ഒരാഴ്ച ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുകയാണ് കെഎസ്ഇബി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 577 പേരാണ് വീട്ടില്‍ നിന്നുണ്ടായ വൈദ്യുതി അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഇത്തവണ ഇതിനകം 53 പേരാണ് മരിച്ചത്. വൈദ്യുതി ഉപയോഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം. സുരക്ഷിതമായി വൈദ്യുതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടുവരെ വൈദ്യുത സുരക്ഷാ വാരം ആചരിക്കുന്നത്.
സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ചുവടെ:
1. വൈദ്യുത വയറിംഗിലും വൈദ്യുതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ചമൂലം ഉള്ള അപകടം ഒഴിവാക്കാന്‍ ISI മുദ്രയുള്ള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി/ആര്.സി.സി.ബി) മെയിന്‍ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക.)
2. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക.
3. കുട്ടികള്‍ക്ക് കൈയ്യെത്തും വിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.
4. വൈദ്യുതി വയറിംഗ് ശരിയായ രീതിയില്‍ പരിപാലിക്കുക. ലൈസന്‍സും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുക.
5. മെയിന്‍ സ്വിച്ച് പ്രവര്‍ത്തനക്ഷമമായി വയ്ക്കുക.
6. 3 (മൂന്ന്) പിന് ഉള്ള പ്ലഗ്ഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
7. ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ
8. നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
9. കാലപ്പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കരുത്.
10. കാലാകാലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുള്ള മരങ്ങള്‍ വെട്ടിമാറ്റുന്ന വൈദ്യുതി അധികൃതരുടെ പ്രക്രിയയുമായി സഹകരിക്കുക.
11. ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാല്‍ സ്വിച്ച് ഓഫാക്കാന്‍ ശ്രദ്ധിക്കുക.
12. തീയണയ്ക്കുന്നതിനു വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ ടൈപ്പ് അഗ്നിശമന ഉപകരണങ്ങള്‍ മുതലായവ ഉപയോഗിക്കുക.
13. താഴ്ന്ന നിലവാരമുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
14. ശരിയായ രീതിയില്‍ എര്‍ത്തിംഗ് ചെയ്യുക.
15. ഐ.എസ്.ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിംഗിന് ഉപയോഗിക്കുക.
16. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗത്തിനു ശേഷം അവയുടെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കുകയും സോക്കറ്റില്‍ നിന്നും പ്ലഗ് പിന് ഊരി മാറ്റുകയും ചെയ്യുക.
17. കേടായ വൈദ്യുതി ഉപകരണങ്ങള്‍ ഉടന്‍ തന്നെ നന്നാക്കുകയോ പകരം മറ്റൊന്നു ഉപയോഗിക്കുകയോ ചെയ്യുക.
18. വൈദ്യുതി ലൈനുകള്‍ക്ക് സമീപം കെട്ടിടങ്ങള്‍, ഷെഡുകള്‍ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിക്കുക.
19. കേബിള്‍ ടി.വി അഡാപ്ടറിന്റെ ഉള്‍വശത്ത് സ്പര്‍ശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
20. വൈദ്യുതി കമ്പികളുടെ മേല്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ള വിധത്തില്‍, തെങ്ങ് പ്ലാവ്, മാവ്, മുതലായ വൃക്ഷങ്ങള്‍ക്ക് ലോഹ താങ്ങുകമ്പി കെട്ടരുത്.
21. ഇലക്ട്രിക് പോസ്റ്റിലോ സ്റ്റേവയറിലോ ചാരി നില്‍ക്കരുത്. അതില്‍ കന്നുകാലികളെ കെട്ടരുത്. അതില്‍ ചെടി പടരുവാന്‍ അനുവദിക്കരുത്.
22. വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടുപിടിപ്പിക്കരുത്.
23. ഫ്യൂസ് മാറ്റിയിടുമ്പോള്‍ ഫ്യൂസ് വയറിനു പകരം ചെമ്പുകമ്പി ഉപയോഗിക്കാതിരിക്കുക.
24. ഷോക്കുമൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവൂ. വൈദ്യുതാഘാതമേറ്റു നില്ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുതവാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുക.
WHAT TO READ NEXT
നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
577 Electrocuted to Death in Domestic Accidents Over Past Five Years
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വിജയ്യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'


