നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
You can apply for priority ration card from tomorrow; details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




