ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

60-year-old man was hacked to death on Christmas night
ഷാജഹാൻ
Last Updated :25 December 2024, 6:43 am IST

News Now

തിരുവനന്തപുരം: ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ ഷാജഹാനാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി.

താഴെവെട്ടുര്‍ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത് എന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates