ഇളയ സഹോദരനൊപ്പം കാല്‍ കഴുകാന്‍ എത്തി; ഏഴു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

ഉള്ള്യേരിയില്‍  ഏഴുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

കോഴിക്കോട്: ഉള്ള്യേരിയില്‍  ഏഴുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്. കക്കഞ്ചേരി  മര്‍ക്കസ് പബ്ലിക് സ്‌കൂളിലാണ് നസീഫ് അന്‍വര്‍ പഠിക്കുന്നത്. 

ആനവാതിലില്‍ വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള  വീടിനുസമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്. വീടിനു സമീപത്ത് കളിച്ച ശേഷം ഇളയ സഹോദരനോടൊപ്പം കാല്‍ കഴുകുന്നതിനായി എത്തിയപ്പോള്‍  വെള്ളക്കെട്ടില്‍ വഴുതി  വീഴുകയായിരുന്നുവെന്ന്  ബന്ധുക്കള്‍ പറഞ്ഞു.  

ഉടന്‍ തന്നെ മൊടക്കല്ലൂര്‍  മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now