71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടച്ചത്

Last Updated :20 January 2024, 8:30 am IST

News Now

കൊല്ലം: കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബര്‍ അടച്ചു. 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടച്ചത്.

ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും, സമ്പര്‍ക്കം മൂലം 620 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കും, ഒരു ആരോഗ്യപ്രവത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 213 പേര്‍  രോഗമുക്തി നേടി.
 
കൊല്ലം കുരീപ്പുഴ  സ്വദേശിനി തങ്കമ്മ (67),  പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

71 പേര്‍ക്ക് കോവിഡ്; കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു