91 ദിവസ കാലാവധി, 25 വരെ ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് 7.5 ശതമാനം പലിശ

മാര്‍ച്ച് 25 വരെ ട്രഷറിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 7.5 ശതമാനം പലിശ

മാര്‍ച്ച് 25 വരെ ട്രഷറിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 7.5 ശതമാനം പലിശപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :5 മാർച്ച് 2024, 5:47 pm IST

തിരുവനന്തപുരം: മാര്‍ച്ച് 25 വരെ ട്രഷറിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 7.5 ശതമാനം പലിശ. 91 ദിവസ കാലാവധിയില്‍ 25 വരെ ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് 7.5 ശതമാനം പലിശ നിശ്ചയിച്ചതായി ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

മാര്‍ച്ചിലെ സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാന്‍ പ്രതിസന്ധിയുള്ളതിനാലാണ് പരമാവധി പണം ഉയര്‍ന്ന പലിശ നല്‍കി ട്രഷറിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാല്‍ മാര്‍ച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 91 ദിവസം മുതല്‍ 180ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക.

90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ 7 ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now