
'മോശമായി സംസാരിച്ചു'; ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം
കുട്ടിയെ തല്ലുന്നത് കണ്ട മറ്റ് അധ്യാപകര്‍ പിടിച്ചുമാറ്റിയതുകൊണ്ടാണ് മകന് രക്ഷപ്പെട്ടതെന്ന് പിതാവ്

കോഴിക്കോട്: പേരാമ്പ്ര വടക്കുംമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളിലേക്ക് മാറ്റി.
ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന് മര്‍ദിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 14-ന് ആണ് കുട്ടിക്ക് മര്‍ദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ര്‍ദനമേറ്റ കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ട്. വടികൊണ്ട് ശരീരമാകെ മര്‍ദിച്ചതായും, കുട്ടിയെ തല്ലുന്നത് കണ്ട മറ്റ് അധ്യാപകര്‍ പിടിച്ചുമാറ്റിയതുകൊണ്ടാണ് മകന് രക്ഷപ്പെട്ടതെന്നും പിതാവ് പറഞ്ഞു.
സംഭവത്തില്‍ സ്കൂള്‍ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ
രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ


