സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, എട്ടു വയസുകാരി അതേ വണ്ടിയിടിച്ച് മരിച്ചു

വീടിനു മുന്നില്‍ വാനില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്

ദിയ
Last Updated :20 January 2024, 9:22 am IST


തൃശൂര്‍; തൃശൂര്‍ വേലൂരില്‍ എട്ടു വയസുകാരി സ്‌കൂള്‍ വാനിടിച്ച് മരിച്ചു. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്. വീടിനു മുന്നില്‍ വാനില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. 

ഇന്ന് നാല് മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂള്‍ വിട്ട് വാനില്‍ വീടിനു മുന്നില്‍ ദിയ ഇറങ്ങി. തുടര്‍ന്ന് വാനിന്റെ മുന്നിലൂടെ കുട്ടി റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now