ഓപ്പറേഷന്‍ ഡി ഹണ്ട്; 80 പേര്‍ അറസ്റ്റില്‍

73 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 61.30 ഗ്രാം എംഡിഎംഎ, 88.95 കിലോഗ്രാം കഞ്ചാവ്, 47 കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തു.

80 arrested as part of Operation D-Hunt
Operation D-HuntSource by : എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
Last Updated :28 May 2025, 9:52 pm IST

തിരുവനന്തപുരം: നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ഓപ്പറേഷന്‍ ഡി ഹണ്ട് ( Operation D-Hunt) സ്പെഷ്യല്‍ ഡ്രൈവില്‍ 80 പേരെകൂടി അറസ്റ്റുചെയ്തു. 73 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 61.30 ഗ്രാം എംഡിഎംഎ, 88.95 കിലോഗ്രാം കഞ്ചാവ്, 47 കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1876 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 27 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now