ഒൻപതുകാരിയും മൂന്ന് വയസുകാരനും മരിച്ചു; പനിച്ചൂട് വിടാതെ കേരളം

സംസ്ഥാനത്ത് വീണ്ടും പനി മരണം

സോയ അസ്ക, ശ്രീബാലു
Last Updated :20 January 2024, 9:22 am IST
Edited by :migrator

കോഴിക്കോട്: കോഴിക്കോടും കാസര്‍കോടുമായി രണ്ട് പനി മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.  കോഴിക്കോട് ഒൻപത് വയസുകാരി സോയ അസ്ക ആണ് മരിച്ചത്. മലപ്പുറം മങ്കട സ്വദേശിയും തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകളാണ്. പനിയെ തുടർന്ന് ശനിയാഴ്‌ച ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് ആരോ​ഗ്യം മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കാസർകോട് മൂന്ന് വയസുകാരൻ ശ്രീബാലുവാണ് പനി ബാധിച്ച് മരിച്ചത്. 
തൃശൂർ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് ശ്രീബാലു. പനിയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now