തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൃഷ്ണപ്രിയ
Last Updated :20 January 2024, 8:40 am IST
Edited by :migrator

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തിൽ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകൾ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നു പുക ഉയരുന്നത് കണ്ട് അയൽവാസികൾ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. 

ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. വൈഷ്ണവിയാണ് മരിച്ച കൃ‌ഷ്ണപ്രിയയുടെ സഹോദരി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now