തിരുവനന്തപുരം നഗരത്തില്‍ രാത്രി ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഒഴിവായത് വന്‍ അപകടം
തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. പട്ടം പ്ലാമൂടാണ് സംഭവം. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.
രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.
20 മിനിറ്റിലേറെ സമയമെടുത്താണ് ഫയര്‍ ഫോഴ്സ് തീയണച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. നാട്ടുകാരാണ് കാറിലുള്ളവരൈ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരുടെ യഥാസമയം ഉള്ള ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. കാര്‍ 90 ശതമാനവും കത്തിനശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും

Related News
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
