ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; ദമ്പതികള്‍ മരിച്ചു

കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി, ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST
Edited by :migrator

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി, ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. സിനിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ലാലു ഓടിച്ച ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സിനി പുനലൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now