News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തില് തീപിടിത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. അഗ്നിശമന സേനയുടെ നേതൃത്വത്തില് തീയണക്കാന് ശ്രമം തുടരുന്നു. പാലക്കാട് ജില്ലയിലെ കൂടുതല് ഫയര് ഫോഴ്സ് യൂണിറ്റുകള് സ്ഥലത്തെത്തിയിട്ടുണ്ട്.
മലമ്പുഴ ഡാമിന് അരികിലാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചൈയ്യുന്നത്. സമീപത്തിലെ വനത്തില് നിന്നാണ് തീപടര്ന്നത് എന്നാണ് സമീപവാസികള് പറയുന്നത്. തീപിടിക്കുന്ന സമയത്ത് ഇവിടെ ജീവനക്കാര് ആരുമുണ്ടായിരുന്നില്ല.
മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎല്എമാര് രംഗത്ത് വന്നു. തീ പിടിത്തിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്ന് കോണ്ഗ്രസ്, സിപിഎം നേതാക്കള് കുറ്റപ്പെടുത്തി. കാട്ടുതീ പടര്ന്നതാണ് തീപിടിക്കാന് കാരണമെന്ന് കരുതുന്നില്ല. സംസ്കരിക്കാവുന്നതിലധികം മാലിന്യങ്ങള് പ്ലാന്റില് ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നും അവര് കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

