ഡീസല്‍ ലോറി മറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം (വീഡിയോ)

അങ്ങാടിപ്പുറം-ചീരട്ടാമല റോഡില്‍ പരിയാപുരത്തു ഡീസലുമായിപോയ ടാങ്കര്‍ ലോറിമറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:24 am IST
Edited by :migrator

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം-ചീരട്ടാമല റോഡില്‍ പരിയാപുരത്തു ഡീസലുമായിപോയ ടാങ്കര്‍ ലോറിമറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം. പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. 

ബിജുവിന്റെ കിണറ്റിലെ ഡീസല്‍ കലര്‍ന്ന വെള്ളം ടാങ്കര്‍ ലോറിയിലേക്ക് മാറ്റുകയാണ്. സമീപത്തെ സേക്രട് ഹാര്‍ട്ട് കോണ്‍വെന്റിലെ കിണറ്റിലും സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായി. മോട്ടര്‍ പ്രവര്‍ത്തിക്കാന്‍ സ്വിച്ചിട്ടപ്പോള്‍ കിണറിന്റെ ഉള്ളില്‍ തീപിടത്തമുണ്ടാവുകയായിരുന്നു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുപതിനായിരം ലീറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. ഇതിലെ ഭൂരിഭാഗം ഡീസലും അന്ന് ഒഴുകിയിരുന്നു.  

ഞായറാഴ്ച പുലര്‍ച്ചെ നാലോടെ എറണാകുളത്തുനിന്ന് ഡീസലുമായി കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍നിന്ന് ഡീസല്‍ പരന്നൊഴുകി. ചീരട്ടാമലയിലെ വ്യൂപോയിന്റിനു സമീപം 25 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now