പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി

Last Updated :20 January 2024, 8:33 am IST

News Now

ആലപ്പുഴ : വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ സിപിഎമ്മിനെതിരെ മല്‍സരിക്കുന്നു. മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡിലാണ് ലതീഷ് സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മല്‍സരിക്കുന്നത്. 

പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. കണ്ണാര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായിരുന്ന ലതീഷിനെയും മറ്റ് നാലുപേരെയും അടുത്തിടെ കോടതി വെറുതെ വിട്ടിരുന്നു. ഈ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിച്ചത് ജയലാലാണ്.

2006 ല്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുകയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ലതീഷിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം കത്തിച്ച കേസുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates