വരാൻ പോകുന്നത് തുടർഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം, കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം: എ കെ ആന്റണി 

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി

എകെ ആന്റണി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലമാണ് വരാൻ പോകുന്നത്. മെയ് രണ്ടോടെ പിണറായി സർക്കാരിൻ്റെ ഭരണം അവസാനിക്കും. ഇപ്പോഴത്തേത് കെയർ ടേക്കർ സർക്കാർ മാത്രമാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോൺഗ്രസ് തിരിച്ച് വരാൻ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now