കണ്ണൂരില്‍ വീട്ടുകിണറ്റില്‍ പുലി വീണു; പുറത്തെടുക്കാന്‍ ശ്രമം

പുലിയെ മയക്കുവെടി വെച്ച് പുറത്തെടുക്കാനാണ് ശ്രമം

കിണറ്റിൽ വീണ പുലി/ ടിവി ദൃശ്യം
Last Updated :20 January 2024, 9:28 am IST

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ പുലി വീണു. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. പുലിയെ മയക്കുവെടി വെച്ച് പുറത്തെടുക്കാനാണ് ശ്രമം. 

കണ്ണവത്തു നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണര്‍ വലയിട്ട് മൂടി. പുലിക്ക് നില്‍ക്കാനായി കിണറ്റില്‍ തടിക്കഷണം ഇട്ടു കൊടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം കൂടി എത്തിയശേഷമാകും പുലിയെ പിടിക്കാന്‍ നടപടി സ്വീകരിക്കുക. 

ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല.  പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. നേരത്തെ തിരുവനന്തപുരത്ത് മയക്കുവെടി വെച്ച് പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ട് കരടി ചത്തത് കണക്കിലെടുത്ത്  വിദ​ഗ്ധ സംഘം സാഹചര്യം വിലയിരുത്തിയ ശേഷമാകും മയക്കുവെടിയിൽ അന്തിമ തീരുമാനമെടുക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now