'സിപിഎമ്മിന്റെ വെല്ലുവിളിക്കേറ്റ വമ്പന്‍ തിരിച്ചടി'; സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി ബിജെപി
ഡല്‍ഹി ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ബിജെപി

തിരുവനന്തപുരം: ഡല്‍ഹി ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ബിജെപി. രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിക്കേറ്റ വമ്പന്‍ തിരിച്ചടിയാണ് ഇന്നത്തെ സുപ്രീം കോടതി ഇടപെടല്‍ എന്ന് ബിജെപി കേരള ഘടകം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സിപിഎമ്മിന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസ്സമ്മതിച്ചത്. ഇക്കാര്യത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയില്‍ എത്തിയതിന് സിപിഎമ്മിനെ ബെഞ്ച് വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഇടപെടാനാവില്ല. ഇതല്ല ഉചിതമായ വേദി. ഹര്‍ജി പിന്‍വലിക്കാത്ത പക്ഷം തള്ളുമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം ഷഹീന്‍ ബാഗിലും ഇടിച്ചുനിരത്തല്‍, ബുള്‍ഡോസറുകളുമായി കോര്പ്പറേഷന്; സംഘര്‍ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News

Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്
