സംശയം തോന്നി നമ്പർ കൺട്രോൾ റൂമിലേക്ക് അയച്ച് ഉറപ്പിച്ചു; പിന്തുടർന്ന് ചെറുവത്തൂരിൽ വെച്ച് പിടികൂടി
News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

പയ്യന്നൂർ: മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്യുന്നതിനിടെ പൊലീസുകാരനോട് വഴി ചോദിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. കാസർകോട്ടെ പൊലീസുകാരനായ പെരളം സ്വദേശി സുനീഷിനോടാണ് ബൈക്കിലെത്തിയ യുവാവ് ഹിന്ദിയിൽ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിച്ചത്.
യുവാവിന് വഴി പറഞ്ഞുകൊടുക്കുന്നതിനിടെ സുനീഷ് ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു. വഴി ചോദിച്ച ശേഷം യുവാവ് ബൈക്കോടിച്ച് പോയെങ്കിലും, ഹിന്ദിയിലുള്ള സംസാരത്തിലും അപരിചിതമായ പെരുമാറ്റത്തിലും പന്തികേട് തോന്നിയ സുനീഷ് ബൈക്കിന്റെ നമ്പർ കാസർകോട് കൺട്രോൾ റൂമിലുള്ള രജനീഷ് എന്ന പൊലീസുകാരന് കൈമാറി പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ വിവരശേഖരണത്തിലാണ് രണ്ട് ദിവസം മുൻപ് വടകരയിൽ നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായത്.
വാഹനം മോഷണമുതലാണെന്ന് സ്ഥിരീകരിച്ചതോടെ സുനീഷ് സ്വന്തം ബൈക്കിൽ യുവാവിനെ അതിവേഗം പിന്തുടരുകയായിരുന്നു. തുടർന്ന് ചെറുവത്തൂരിൽ വെച്ച് ഇയാളെ തടഞ്ഞുനിർത്തി സാഹസികമായി പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത വടകര പൊലീസിന് കൈമാറി
Summary
In a bizarre turn of events near Payyannur, a migrant worker riding a motorcycle stolen from Vadakara was arrested after he unsuspectingly asked a policeman for directions to Kanhangad, prompting the off-duty officer to verify the vehicle's registration number and nab him after a chase.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍; കാണാതായത് ഏഴ് ചാക്ക് ഹാന്‍സ്

സംസ്ഥാനത്തെ ആദ്യ റെയിൽവേ കോച്ച് റസ്റ്റോറന്റ് പയ്യന്നൂരിൽ: ഇന്ന് പ്രവർത്തനമാരംഭിക്കും



