
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു; ഇരയാക്കിയത് വിവിധ ജില്ലകളിൽ; 14 പേർക്കെതിരെ കേസ്
കുട്ടിയെ നാല് ജില്ലകളിലായി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി

പലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടിയെ നാല് ജില്ലകളിലായി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട് ജില്ലകളിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
17കാരിയെ എംഡിഎംഎ, കഞ്ചാവ് അടക്കം നല്‍കിയാണ് പീഡത്തിന് ഇരയാക്കിയത്. കുട്ടിയെ നേരത്തെ ലഹരി മാഫിയ ലഹരി കടത്താനായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ കുട്ടിയെ പിന്നീട് പൊലീസ് നിരന്തരമായ കൗണ്‍സിലിങിന് വിധേയയാക്കി. ഈ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തു വന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



