പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, വയനാട്ടില്‍ മൂന്നുപേര്‍ അറസ്റ്റില്‍

വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

waynandu_rape
Last Updated :20 January 2024, 9:21 am IST

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷ് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വിഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്‌ന വിഡിയോ കോള്‍ ചെയ്യുകയും ചെയ്തു. ഇതും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു. മൂന്നാം പ്രതി സജിത്തും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ, ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now