
ഗര്‍ഭനിരോധന ഗുളിക കഴിച്ച് ആശുപത്രിയിലെത്തി, പിന്നാലെ ടോയ്ലറ്റില് പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് യുവതി
തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്.

തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ ക്ലോസലിട്ട് ഫ്ളഷ് ചെയ്ത് യുവതി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സെപ്റ്റിക് ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഇവര്‍ അവിവാഹിതയാണെന്നാണ് വിവരം.
രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്. അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ കയറി പ്രസവിക്കുകയായിരുന്നു. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോര്‍ഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ബ്ലീഡിങ് ഉണ്ടാവുകയും ശുചിമുറിയിലേയ്ക്ക് പോവുകയുമായിരുന്നു. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഷ്ളഷ് ചെയ്യുകയുമായിരുന്നു.
ബാത്റൂമിന് സമീപം രക്തം കണ്ട ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്കൊപ്പം മൂന്ന് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇവര്‍ സംഭവത്തിന് പിന്നാലെ സ്ഥലംവിട്ടതാണ് എന്നാണ് വിവരം.
ഒരുമണിക്കൂറോളം സമയമാണ് ഗ്രീഷ്മ ശുചിമുറിയിലുണ്ടായിരുന്നത്. ഇതിനുശേഷം പുറത്തിറങ്ങിയപ്പോള്‍ വസ്ത്രം മുഴുവന്‍ രക്തക്കറയുണ്ടായിരുന്നത് അവിടെയുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു. കൂടാതെ നിറവയറുമായി ശുചിമുറിയില്‍ കയറിയശേഷം തിരിച്ചിറങ്ങിയപ്പോള്‍ വയറിന്റെ വലിപ്പം കുറഞ്ഞതും സംശയത്തിനിടയാക്കി. രക്തസ്രാവത്തെത്തുടര്‍ന്ന് ഗ്രീഷ്മ ഇപ്പോള്‍ ചികിത്സയിലാണ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
A newborn baby was abandoned in a toilet immediately after birth in Thiruvananthapuram. police initiate an investigation into the incident.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





