പത്മകുമാറിന് കുരുക്ക് മുറുകുന്നു, ശബരിമല ദ്വാരപാലക പാളി കേസിലും പ്രതി; റിമാന്‍ഡ് കാലാവധി നീട്ടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലില്‍ കഴിയുന്ന മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ദ്വാരപാലക ശില്‍പ്പ പാളി കേസിലും പ്രതി

A Padmakumar
A Padmakumar ഫെയ്സ്ബുക്ക്
Last Updated :4 December 2025, 1:42 pm IST
Edited by :dhanojam

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാൻഡ‍ിൽ കഴിയുന്ന മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ദ്വാരപാലക ശില്‍പ്പ പാളി കേസിലും പ്രതി. സ്വര്‍ണ കട്ടിളപ്പാളി കേസിന് പുറമേയാണ് രണ്ടാമത്തെ കേസിലും സിപിഎം നേതാവ് കൂടിയായ പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്.

ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. അതിനിടെ സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 18 വരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ്.

പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഡിസംബര്‍ എട്ടിന് പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയ്ക്കും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

News Now

Summary

a padmakumar made an accused in the dwarpalaka sculpture case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates