പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി യ​ഥാ​സ​മ​യം പ​രി​ച​ര​ണം കി​ട്ടാ​തെ ബുദ്ധിമുട്ടിയ അങ്കമാലി ലക്ഷം വീ​ട് കോ​ള​നി​യി​ലെ കെ എ​സ് ചി​ത്ര​യ്ക്കാണ് ജോയ്സി ജോബി രക്ഷകയായത്

നഴ്‌സ് ജോയ്സി ജോബി
Last Updated :20 January 2024, 8:34 am IST

News Now

കൊച്ചി: നഴ്സുമാരെ ദൈവത്തിന്റെ മാലാഖമാരായാണ് കാണുന്നത്. കോവിഡ് കാലത്ത് മുൻനിര പോരാളികളായ നഴ്സുമാരുടെ സേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞതാണ്. നഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് ജോയ്സി ജോബി എന്ന യുവതി. നിർണായക നിമിഷത്തിൽ നവജാത ശിശുവിനും അമ്മയ്ക്കും രക്ഷകയായി മാറി എറണാകുളം സ്വദേശിനിയായ ജോയ്സി ജോബി.

പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി യ​ഥാ​സ​മ​യം പ​രി​ച​ര​ണം കി​ട്ടാ​തെ ബുദ്ധിമുട്ടിയ അങ്കമാലി ലക്ഷം വീ​ട് കോ​ള​നി​യി​ലെ കെ എ​സ് ചി​ത്ര​യ്ക്കാണ് (31) ജോയ്സി ജോബി രക്ഷകയായത്.ആംബുലൻസിൽ കയറ്റാനാകാത്ത അവസ്ഥയിൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ പ​രി​ച​ര​ണ വി​ഭാ​ഗം ന​ഴ്സും ഒ​ക്ക​ൽ കൂ​ടാ​ല​പ്പാ​ട് ആൻറോ​പു​രം മാ​ണി​ക്ക​ത്താ​ൻ ജോ​ബി സേ​വ്യ​റു​ടെ ഭാ​ര്യ​യു​മാ​യ ജോ​യ്സി ജോ​ബി യുവതിയുടെ സഹായത്തിന് ഓടിയെത്തുകയായിരുന്നു.

ക​ഴി​ഞ്ഞ ആ​റിനു പു​ല​ർ​ച്ചെ​യാ​ണ് ചി​ത്ര​യ്ക്ക് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങിയ​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്  പ്ര​സ​വത്തിന് നൽകിയിരുന്ന ഡേറ്റ് ഡിസംബർ 25 ആയിരുന്നതിനാൽ പ്രസവവേദന തുടങ്ങിയിട്ടും കാര്യമാക്കിയില്ല.  ഒ​ടു​വി​ൽ വേ​ദ​ന അ​ധി​ക​രി​ച്ച​പ്പോ​ൾ ചി​ത്ര​യു​ടെ ക​രി​ച്ചി​ൽ കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി. മു​ൻ വാ​ർ​ഡ് മെമ്പർ ജെ​സ്‌​സി സാ​ജു ആം​ബു​ല​ൻ​സ് വി​ളി​ച്ചു. ആംബുലൻസ് എത്തിയെങ്കിലും അതിൽ കയറ്റാൻ സാധിക്കാത്ത വിധം മോശം ആരോഗ്യസ്ഥിതിയിലായി ചിത്ര. ഈ ​അ​വ​സ്ഥ​യി​ൽ അ​യ​ൽ​ക്കാ​രി​ലൊ​രാ​ൾ ജോ​യ്സി​യെ വി​ളി​ച്ചു​കൊ​ണ്ടു​വ​രികയായിരുന്നു.

ജോ​യ്സി​യാ​ണ് പ്ര​സ​വ​മെ​ടു​ത്ത​തും കു​ഞ്ഞി​നെ തുണിയിൽ പൊ​തി​ഞ്ഞു ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യ​തും.പിന്നീട് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പെ​രു​മ്പാവൂർ ഗവൺമെന്റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ര​ണ്ടു​പേ​രും സു​ഖ​മാ​യി​രി​ക്കു​ന്നു. ചി​ത്ര​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്. പ്ര​സ​വ​മെ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ജോ​യ്സി ത​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് സം​ശ​യ നി​വാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ലി​ൻറെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​യ്സി​യെ അ​ഭി​ന​ന്ദി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates