ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു, ഫാനില്‍ കെട്ടിത്തൂക്കി; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി കാര്‍ത്തികേയനെ പൊലീസ് പിടികൂടി

police
ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം Source by : പ്രതീകാത്മക ചിത്രം
Last Updated :18 April 2024, 6:08 pm IST

തിരുവനന്തപുരം: ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം.സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി കാര്‍ത്തികേയനെ പൊലീസ് പിടികൂടി. ഒരു വര്‍ഷമായി അനു കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചെന്നുവെന്നും കുട്ടി മൊഴി നല്‍കി.

തന്നെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചതായി കുട്ടി വെളിപ്പെടുത്തി. പച്ച മുളക് ദേഹത്ത് തേച്ചതായും ഫാനില്‍ കെട്ടിത്തൂക്കിയെന്നും കുട്ടി പറഞ്ഞു. അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരന്‍ വീഡിയോയില്‍ പറയുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയുടെ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now