കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി; അന്വേഷണം

പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന ശേഷം കെട്ടിത്തൂക്കിയത്.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:06 am IST
Edited by :migrator

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ, കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന ശേഷം കെട്ടിത്തൂക്കിയത്.

ഇന്ന് രാവിലയോടെയാണ് സംഭവം. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണെന്നാണ്
പ്രദേശവാസികള്‍ പറയുന്നത്. ഈ നായ പലരെയും അക്രമിച്ചതായും അതില്‍ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടെ പറയുന്നത്.

നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം ആരോ മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now