രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ച നിലയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

കോഴിക്കോട്: രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ച നിലയില്‍. രാജസ്ഥാന്‍ സ്വദേശി ഓം പ്രകാശ് -രജ്‌ന ദമ്പതികളുടെ മകന്‍ മനീഷ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് സംശയം.

പുതുപ്പാടി കാക്കവയലില്‍ ഇന്ന് രാവിലെ പത്തു മണിയോടെയാണ് വീടിനടുത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്  താമസസ്ഥലത്തിനോട് ചേര്‍ന്ന കിണറ്റില്‍ നിന്നും കുട്ടിയ കണ്ടെത്തിയത്. കിണറിന് സംരക്ഷണഭിത്തിയുണ്ടെങ്കിലും ഉയരം കുറവായതാകാം കുട്ടി വീഴാന്‍ കാരണമായതെന്നാണ് നിഗമനം. 

ഉടന്‍ തന്നെ നാട്ടുകാര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.കാക്കവയല്‍ ഗുളിക ഫാക്ടറിക്കുസമീപം കോട്ടേഴ്‌സില്‍ താമസക്കാരായ രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates