സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, തയ്യാറാകാതെ ഡ്രൈവര്‍; കെഎസ്ആര്‍ടിസിയുടെ ചില്ല് അടിച്ച് തകര്‍ത്ത് യുവതി

.മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നടക്കുന്നത് വിഡിയോയില്‍ കാണാം.

A woman broke a KSRTC superfast bus window using an emergency hammer
A woman broke a KSRTC superfast bus window using an emergency hammerSource by : screen grab
Last Updated :15 May 2026, 5:22 pm IST

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി അതിന് തയ്യാറാകാത്തതില്‍ പ്രകോപിതയായി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും മറുപടി പറഞ്ഞു. എന്നാല്‍ അവിടെ തന്നെ നിര്‍ത്തണമെന്ന് പറഞ്ഞുകൊണ്ട് യുവതി ബഹളമുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോയും യുവതി ചിത്രീകരിക്കുന്നുണ്ടായിരുന്നു.

ഇതിനിടെ ബസ്സിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമര്‍ ഉപയോഗിച്ച് മുന്‍വശത്തെ ഡോറിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നടക്കുന്നത് വിഡിയോയില്‍ കാണാം. കെഎസ്ആര്‍ടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയെന്നും നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്മേല്‍ യുവതിയെ വിട്ടയച്ചെന്നും പൊലീസ് പറയുന്നു.

News Now

Summary

A woman broke a KSRTC superfast bus window using an emergency hammer. The incident occurred after the bus crew refused to stop at an unscheduled location near MIMS Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates