പ്രതിശ്രുത വധു അണിയിച്ച മോതിരം വിരലില്‍ കുടുങ്ങി, വേദന സഹിക്കാനാകാതെ യുവാവ്; ഒടുവില്‍

വിവാഹ നിശ്ചയത്തിന് പ്രതിശ്രുത വധു അണിയിച്ച സ്വര്‍ണമോതിരം പ്രതിശ്രുത വരന്റെ വിരലില്‍ കുടുങ്ങി.

engagement ring
engagement ringai image
Edited by :Dhanoj AM
Last Updated :31 ഓഗസ്റ്റ് 2026, 9:09 am IST

തൃശൂര്‍: വിവാഹ നിശ്ചയത്തിന് പ്രതിശ്രുത വധു അണിയിച്ച സ്വര്‍ണമോതിരം പ്രതിശ്രുത വരന്റെ വിരലില്‍ കുടുങ്ങി. ഒടുവില്‍ വേദന സഹിക്കാനാകാതെ പ്രതിശ്രുത വരന്‍ ഫയര്‍ഫോഴ്സില്‍ അഭയം തേടി.

ഞായറാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം. പാലക്കാട് അത്തിപ്പറ്റ സ്വദേശിയാണ് വരന്‍. ആലപ്പുഴയില്‍ പ്രതിശ്രുത വധുവിന്റെ വീട്ടിലെ മോതിരമാറ്റ ചടങ്ങ് കഴിഞ്ഞ് തിരികെ വരുമ്പോഴാണ് വേദന രൂക്ഷമായത്.

മോതിരം ഇറുകിയതിനെ തുടര്‍ന്ന് വിരലില്‍ നീര് വെയ്ക്കുകയും വേദന അസഹ്യമാവുകയും ചെയ്തതോടെ സഹായത്തിന് ചാലക്കുടി ഫയര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ മോതിരം അറുത്തുമാറ്റി നല്‍കി. തുടര്‍ന്ന് വരനും സംഘവും പാലക്കാട്ടേക്ക് യാത്ര തിരിച്ചു.

News Now

Summary

engagement ring gets stuck on grooms finger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates