വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടക്കിടെ തീപിടിത്തം! അടൂരിൽ യുവാവ് അറസ്റ്റിൽ
പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങൾക്കു പിന്നിലെന്ന് സൂചന ലഭിച്ചത്

പത്തനംതിട്ട: അടൂർ നഗരത്തിലും സമീപത്തുമായി നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അമ്മകണ്ടകര കലാഭവനിൽ ശ്രീജിത്താണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചേന്നമ്പള്ളി ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കും ഇന്നലെ പുലർച്ചെ ഓട്ടോ ടാക്സിയും കത്തി നശിച്ചിരുന്നു.
പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങൾക്കു പിന്നിലെന്ന് സൂചന ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ അടൂരിൽ അടിക്കടി വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവത്തിനു പിന്നിൽ ഇയാളാണെന്ന് തെളിഞ്ഞു.
ചേന്നമ്പള്ളിയിൽ രണ്ട് ലോറിയും ഓട്ടോറിക്ഷയും മണ്ണുമാന്തി യന്ത്രവും കത്തിച്ചതു കൂടാതെ നേരത്തെ അടൂരിലെ പഴയ ടൗൺഹാൾ നിന്നിരുന്ന സ്ഥലത്ത് പാർക്കു ചെയ്തിരുന്ന കാർ, ആരോഗ്യ വകുപ്പിന്റെ പഴയ ആംബുലൻസ്, നഗരസഭയുടെ ലോറി എന്നിവ കത്തിക്കുകയും സെന്റ് മേരീസ് സ്കൂളിൽ രണ്ട് തവണ തീയിടുകയും ചെയ്തത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍

വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result



