
വീട്ടമ്മയെ പീഡിപ്പിച്ചു, നഗ്‌ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ
ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കി

തൃശൂർ: നഗ്‌ന ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടൂർ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ ആസിഖ് എന്ന സുധീറാണ് (39 വയസ്) പിടിയിലായത്. കാട്ടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ഇവരുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പീഡനത്തിനു ഇരയാക്കിയത്. പിന്നീട് പ്രതി ഇവരുടെ വീഡിയോകളും ഫോട്ടോകളും എടുത്തു ഇതു കാണിച്ചു ഭീഷണിപ്പെടുത്തി. പല തവണകളായി ഒരു ലക്ഷം രൂപയോളം ഇയാൾ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.
നാട്ടിൽ നിന്നു മാറി താമസിച്ച പ്രതിയെ കാട്ടൂർ സിഐ ഇആർ ബൈജുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



