
റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു; പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം; പ്രതിയെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍
റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു.

പത്തനംതിട്ട: കോഴഞ്ചേരിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു. റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ക്രൂര കൊലപാതകം. കോഴഞ്ചേരി മാരാമണിലുള്ള റിസോര്‍ട്ടില്‍ ഈ മാസം പതിനൊന്നാം തീയതിയാണ് ദില്‍ഷ ജോലിക്കായി എത്തിയത്. ഇന്ന് ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോര്‍ട്ടിലെത്തുകയും അതിനുശേഷം ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. സംസാരത്തിനിടെ ജിത്തു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ദില്‍ഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയതായാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ദില്‍ഷയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
A young woman was stabbed to death at a resort in Kozhencherry.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

