News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി: കൊച്ചിയില് നിന്ന് 2021ല് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തേവര സ്വദേശിയായ 27കാരന് ജെഫ് ജോണ് ആണ് കൊല്ലപ്പെട്ടത്. ഗോവയില് വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ലഹരി, സാമ്പത്തിക തര്ക്കമാണ് കൊലയ്ക്ക് കാരണമായത്.
കോട്ടയം വെള്ളൂര് സ്വദേശിയായ അനില് ചാക്കോ, സ്റ്റെഫിന്, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായ പ്രതികള്. 2021ലാണ് തേവര സ്വദേശിയായ ജെഫ് ജോണ് ലൂയിസിനെ കാണാതായത്. തുടര്ന്ന് മാതാവ് മകനെ കാണാനില്ലെന്ന് കൊച്ചി നോര്ത്ത് പൊലീസില് പരാതി നല്കുകയും ചെയ്തു. തിരോധാനത്തില് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ജെഫ് ജോണ് ലൂയിസിനെ കണ്ടെത്താനായില്ല.
അനില് ചാക്കോയും സ്റ്റെഫിനും നിരവധി കേസുകൡ പ്രതികളാണ്. ഇരുവരും ചേര്ന്ന് ഗോവയില് വച്ച് യുവാവിനെ കൊലപ്പെടുത്തിയതായി മറ്റൊരു കേസ് അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചു. തുടര്ന്ന് ഗോവാ പൊലീസുമായി ചേര്ന്ന് നടത്തിയ അന്വേഷണത്തില് ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്കരിച്ചതായും പ്രതികള് പൊലീസിനോട് സമ്മതിച്ചു. ലഹരി സാമ്പത്തിക തര്ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

