
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചോ? അവസാന തീയതി സെപ്റ്റംബര്‍ 15; അറിയേണ്ടതെല്ലാം
എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്തംബര്‍ 15 നകം ബന്ധിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍
കൊച്ചി: റേഷന്‍ വിതരണം പൂര്‍ണമായി ബയോമെട്രിക് രീതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്തംബര്‍ 15 നകം ബന്ധിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
റേഷന്‍ കടകളില്‍ നേരിട്ട് എത്തി ഇ പോസ് മുഖാന്തിരവും ബന്ധപ്പെട്ട താലൂക്ക് സപ്ലെ സിറ്റി റേഷനിംഗ് ഓഫീസുകള്‍ മുഖാന്തിരവും അക്ഷയ സെന്റര്‍ വഴിയും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലൂടെയും ആധാര്‍ ലിങ്ക് ചെയ്യാം. ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ മുഖേന ആധാര്‍ എടുക്കാന്‍ സാധിക്കാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് 'ആധാര്‍ ഒഴിവാക്കല്‍' നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണം.
ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലാത്ത വ്യക്തികളില്‍ പലരും ഒരേ സമയം ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 15 നു ശേഷം ഇത്തരത്തില്‍ ഒരേ സമയം ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും അതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില പിഴയായി ഈടാക്കുന്നതടക്കമുളള ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



