
ഉത്സവത്തിനിടെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പത്തു വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
ഉത്സവത്തിനിടെ ഒരാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി

തൃശൂര്‍: ഉത്സവത്തിനിടെ ഒരാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. കയ്പമംഗലം സ്വദേശി കൊക്കുവായില്‍ സുനിലിനെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2011 ല്‍ തൃശൂര്‍ കയ്പമംഗലം തായ് നഗറില്‍ നടന്ന ഉത്സവത്തിനിടെയാണ് സുനില്‍ വധശ്രമം നടത്തിയത്. സംഭവത്തിന് ശേഷം വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുനിലിനെ മലപ്പുറം മഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്.
10 വര്‍ഷമായി ഇയാള്‍ക്ക് നാടുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ അമ്പതിലധികം പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
