ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെ അപകടം; കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട് ഭാര്യ മരിച്ചു

അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവന്‍ രക്ഷിക്കാനായില്ല

ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെ അപകടം; കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട് ഭാര്യ മരിച്ചുSource by : വീഡിയോ ദൃശ്യം
Last Updated :25 March 2024, 10:09 pm IST

കോട്ടയം: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ പ്രിയ തെറിച്ച് കണ്ടെയ്‌നര്‍ ലോറിയുടെ ടയറിനിടയില്‍ കുടുങ്ങിയെന്നാണു കരുതുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് ബിനോയിയുടെ പിറന്നാള്‍ ദിനമായതിനാല്‍ ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ടെയ്‌നര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കള്‍ : ഗംഗ, ഗായത്രി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now