കണ്ണമ്പ്ര വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടിനിടയിൽ അപകടം. 13 പേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:02 am IST

News Now

പാലക്കാട്: കണ്ണമ്പ്ര വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടിനിടയിൽ അപകടം. 13 പേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടുകൂടിയാണ് അപകടം. 

വെടിക്കെട്ടിൽ അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടെ കല്ലും, മണ്ണും, മുളങ്കുറ്റിയും, കമ്പികളും വെടിക്കെട്ട് കാണാൻ നിൽക്കുന്നവരുടെ ഇടയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അപകടത്തിൽ കണ്ണമ്പ്ര ഹസീന (26), വെമ്പല്ലൂർ മുഹമ്മദാലിജിന്ന (50), കണ്ണമ്പ്ര ഫർഷാന (19), പുതുനഗരം മുഹമ്മദ് ഷിഹാബ് (20), പൊള്ളാച്ചി രാജേഷ് (32), കാവശ്ശേരി അരുൺ (23), മണപ്പാടം ജനാർദ്ദനൻ (40), കോട്ടായി സജിത്ത് (23), കോട്ടായി ധനേഷ് (23), ആർ മംഗലം വിഷ്ണു (19), പുതുനഗരം റഹ്മാൻ (25), മഞ്ഞപ്ര അക്ഷയ് ( 16) അർജുൺ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മറ്റു ചിലർക്ക് കൂടി നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates