
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
കാസര്‍കോട്: സ്കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം. ബതിയടുക്ക പള്ളത്തടുക്കയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഓട്ടോയില്‍ സഞ്ചരിച്ച മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗര്‍, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്.
ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഓട്ടോയിലുണ്ടായിരുന്ന 4 സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
സ്കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. അതിനാല്‍ ബസ്സില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് പേര് സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


