കോടതിയിൽ എത്തിച്ചത് കൈവിലങ്ങ് ഇല്ലാതെ; പൊലീസിന്റെ കണ്ണുവെട്ടിച്ച് മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

വൈകീട്ടാണ് സംഭവം, തിരച്ചിൽ തുടരുന്നു

accused escapes
accused escapesപ്രതീകാത്മക ചിത്രം
Last Updated :21 November 2025, 9:54 pm IST
Edited by :രഞ്ജിത്ത് കാർത്തിക

കൊച്ചി: അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്ന പ്രതി പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു. അസം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്. വൈകീട്ട് 5.30നാണ് സംഭവം. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമ​ഗ്രി​കൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേറ്റ് അവധിയായതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ​ഹാജരാക്കാൻ എത്തിച്ചതായിരുന്നു.

കോടതിയ്ക്കു മുന്നിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടുകയായിരുന്നു. ബസലിക്ക പള്ളിയിലേക്കുള്ള റോഡ് വഴിയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.

News Now

Summary

accused escapes: The accused, who was brought to appear in the Angamaly court, tricked the police and escaped.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates