
ഒന്നു മൂത്രമൊഴിക്കണം; ജീപ്പിൽ നിന്നു പുറത്തിറക്കിയ മോഷണക്കേസ് പ്രതി പൊലീസിനെ ആക്രമിച്ചു കടന്നു
മറയൂർ കോട്ടക്കുളത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചു കയറി കവർച്ച നടത്തിയത്. ഈ മാസം 12നായിരുന്നു മോഷണം
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ചു കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പൊലീസിനെ ആക്രമിച്ചു കസ്റ്റഡിയിൽ നിന്നു ചാടിപ്പോയി. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകൻ (33) ആണ് കടന്നുകളഞ്ഞത്.
മറയൂർ കോട്ടക്കുളത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചു കയറി കവർച്ച നടത്തിയത്. ഈ മാസം 12നായിരുന്നു മോഷണം.
സംഭവത്തിൽ ഇയാളടക്കം നാല് പ്രതികളെ 18നു കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തെളിവെടുപ്പിനായി തെങ്കാശിയിൽ കൊണ്ടുപോയി തിരിച്ചു വരുന്ന വഴി ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ കടന്നു കളഞ്ഞത്.
രണ്ട് ജീപ്പുകളിലായാണ് പ്രതികളെ കൊണ്ടു പോയത്. തിരിച്ചു വരുന്ന വഴി ഡിണ്ടിഗൽ- കൊടൈ റോഡ് ടോൾ ഗേറ്റിനു സമീപമെത്തിയപ്പോൾ ഇയാൾ മൂത്രമൊഴിക്കണമെന്നു പറഞ്ഞു പുറത്തിറങ്ങി ബാലമുരുകൻ കടന്നു കളയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



