അതിജീവിതയെ വിവാഹം ചെയ്തു, ജീവിതം സന്തോഷകരം; യുവാവിനെതിരായ പോക്‌സോ കേസ് റദ്ദാക്കി

23-കാരന്റെ പേരില്‍ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി

kerala High Court
kerala High Courtഫയൽ
Last Updated :4 February 2026, 8:58 am IST
Edited by :എന്‍ പി അനൂപ്

കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് യുവാവിനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. 23-കാരന്റെ പേരില്‍ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി.

തെറ്റായ കേസാണെന്നും പരാതിക്കാരിയെ താന്‍ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇതോടെ ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന് എതിരായ കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണു കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയെ വിവാഹം ചെയ്‌തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിക്കുകയായിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുന്‍ ഉത്തരവുകള്‍ പരിഗണിച്ചതാണ് സിംഗിള്‍ ബെഞ്ച് നടപടി.

News Now

Summary

kerala High Court quashed the POCSO case against the accused, noting that the victim had married him and that the couple was living together happily. The Court relied on the complainant’s affidavit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates