'ആക്ഷന്‍ ഹീറോ ബിജു' താരം 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍
ഇയാളില്‍ നിന്ന് 52 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

കൊച്ചി:മദ്യവുമായി സിനിമാ താരം പിടിയില്‍. ജൂനിയര്‍ ആര്‍ടിസ്റ്റ് അല്‍ക്കു എന്ന് വിളിക്കുന്ന ഷെഫീക്ക് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 52 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുള്‍പ്പെട നിരവധി സിനിമകളില്‍ ചെറിയ വേഷം ചെയ്ത ആളാണ് ഷെഫീക്ക്. മലപ്പുറം തിരൂരങ്ങാടിയാണ് സ്വദേശം. മദ്യവില്‍പ്പന നടത്തുന്നതിലൂടെയാണ് ഇയാള്‍ക്ക് അല്‍ക്കൂ എന്ന പേര് ലഭിച്ചത്. എറണാകുളം നഗരത്തിലെ യുവാക്കള്‍, ടാക്സി തൊഴിലാളികള്‍ അടക്കമുള്ള ആളുകളുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം അവര്‍ക്ക് മദ്യം എത്തിച്ചുനല്‍കുകയായിരുന്നു ഇയാളുടെ രീതി.
മദ്യം ആവശ്യമുള്ളവര്‍ക്ക് അല്‍ക്കു സ്വന്തം വാഹനത്തില്‍ അത് എത്തിച്ചുനല്‍കും. ഇയാളില്‍ നിന്ന് പതിനെട്ട് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 58കുപ്പി ബിയറുമാണ് പിടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നഗരങ്ങളില്‍ എക്സൈസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Action Hero Biju' Actor Caught with Liquor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




