നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

ഫോട്ടോ: എക്‌സ്പ്രസ് (ഫയല്‍)
Last Updated :20 January 2024, 9:19 am IST
Edited by :migrator

മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടൻ മാമുക്കോയ ആശുപത്രിയിൽ.  മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.  ഉടൻതന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രാത്രി പത്തുമണിയോടെയാണ് സംഭവം.   കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം  ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലാണ് നടൻ ഇപ്പോൾ ചികിത്സയിലുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now