നടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആശങ്കകളും പരാതികളും അറിയിച്ചു

ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്

പിണറായി വിജയന്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 9:02 am IST
Edited by :migrator

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്. പത്തുമിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട തന്റെ ആശങ്കകളും പരാതികളും നടി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. 

കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നടി ഹര്‍ജി നല്‍കിയത് വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച. സര്‍ക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നുമാണ് നടി ഹര്‍ജിയില്‍ പറയുന്നത്. 

എന്നാല്‍ നടിയുടേത് അനാവശ്യ ആശങ്കയാണെന്നും, ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയതെന്നും സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.നടിയുടെ ആക്ഷേപത്തില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now