അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുകുഴി ഊരിലെ ലക്ഷ്മണിനെയാണ് കാട്ടാന അടിച്ചുകൊന്നത്. വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. 

ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ലക്ഷ്മണൻ വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറെടുക്കാനായി വീട്ടിന് പുറത്തേക്കിറങ്ങിയതാണ് ലക്ഷ്മൺ. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കൾ അറിയിച്ചത്. 

അട്ടപാടിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now