എഡിഎമ്മിന്‍റെ മരണം; കണ്ണൂർ കലക്ടർ മുഖ്യമന്ത്രിയെ കണ്ടു, പൊലീസ് ഇന്ന് മൊഴിയെടുത്തേക്കും

കലക്ടറേറ്റിലെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം അരുൺ കെ വിജയൻ നേരെ പോയത് പിണറായിയിലേക്ക് ആയിരുന്നു

kannur collector
അരുണ്‍ കെ വിജയന്‍Source by : ഫെയ്സ്ബുക്ക്
Last Updated :20 October 2024, 7:04 am IST

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ചു. കലക്ടറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റിലധികം നീണ്ടു.

കലക്ടറേറ്റിലെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം അരുൺ കെ വിജയൻ നേരെ പോയത് പിണറായിയിലേക്ക് ആയിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും.

ഇന്നലെ ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർ എ ഗീതയുടെ മൊഴിയെടുപ്പ് നീണ്ടു പോയതിനാൽ പൊലീസിന്‍റെ മൊഴിയെടുപ്പ് നടന്നിരുന്നില്ല. ഇന്ന് അവധി ദിവസമായതിനാൽ കലക്ടറുടെ സമയ ലഭ്യതയ്ക്കനുസരിച്ച് മൊഴിയെടുക്കാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അതേസമയം നവീന്‍റെ കുടുംബം ജില്ലാ കലക്ടര്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ തീരുമാനം ഇന്ന് എടുത്തേക്കുമെന്നാണ് സൂചന. കലക്ടര്‍ക്കെതിരെ കുടുംബം പൊലീസിന് മൊഴി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now