സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

പത്തനംതിട്ട: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ ആര്‍ അജിത്ത് (21) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ ജനുവരി രാത്രി 11ന് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്നാണ് കേസ്.  പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് അജിത്ത് ഒരു പവന്റെ സ്വര്‍ണവും 4000 രൂപയും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates