
സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുഞ്ഞിന്റെ അവകാശങ്ങള്‍ക്ക്, ശിശുക്ഷേമ സമിതിക്ക് ലൈസന്‍സ് ഇല്ല എന്ന പ്രചാരണം തെറ്റ്: വീണാ ജോര്‍ജ്
ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി അവസാനിച്ചു എന്ന വാര്‍ത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി അവസാനിച്ചു എന്ന വാര്‍ത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയൊരു പ്രചാരണം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. 2015ലെ കേന്ദ്ര നിയമം, 2017ലെ അഡോപ്ഷന്‍ റെഗുലേഷന്‍ നിയമം എന്നിവ അനുസരിച്ച് സമിതികള്‍ക്ക് ഒരു ലൈസന്‍സ് മതി. നിലവില്‍ ശിശുക്ഷേമ സമിതിക്ക് അടുത്തവര്‍ഷം ഡിസംബര്‍ വരെ കാലാവധി ഉണ്ടെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ അവകാശത്തിനാണ് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെ ചിത്രീകരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ഡിഎന്‍എ ടെസ്റ്റ് ചെയ്യാത്തത് സുതാര്യത ഉറപ്പാക്കാനാണ്. അനുപമായാണ് അമ്മയെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് വേഗം ലഭിക്കട്ടെ എന്നും വീണാ ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



